Latest NewsIndiaNews

ഇന്ത്യയുടെ ഈ വലിയ ചുവട് വെയ്പ്പിന് പ്രധാനമന്ത്രിയെ പ്രശംസ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ ഹാഷ്ടാഗ് പ്രചരിച്ചു

ന്യൂഡല്‍ഹി : കൊറോണ വാക്സിന്‍ കുത്തിവെയ്‌പ്പെന്ന ഇന്ത്യയുടെ വലിയ ചുവടു വെയ്പ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. വാക്സിന്‍ വിതരണം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ രാജ്യത്തിനകത്തും, പുറത്തുമുള്ള നിരവധി സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നത്.

ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഡ്രൈവ് എന്നായിരുന്നു പ്രസംഗത്തില്‍ ഇന്ത്യയുടെ വാക്സിന്‍ കുത്തിവെയ്പ്പിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോദിയോടുള്ള പ്രശംസ കൊണ്ട് നിറഞ്ഞു. # ‘LargestVaccineDrive’ എന്ന ഹാഷ്ടാഗോടെയായിരുന്നു ആളുകള്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ ഹാഷ്ടാഗ് പ്രചരിച്ചു. ട്വിറ്ററില്‍ മാത്രം ഏകദേശം നാലര ലക്ഷത്തോളം ആളുകളാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button