മുബൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പുതിയ ചുവടു വയ്പുമായി ശിവസേന. നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
Read Also: സ്വയം കുത്തിവെപ്പ്; യുവാവിന്റെ ഞരമ്പുകളില്‍ കൂണുകള്‍ മുളച്ചു; അപൂർവ്വ രോഗത്തിൽ ഞെട്ടി രാജ്യം
യോഗത്തിനു ശേഷം ‘തങ്ങള്‍ എത്രയും വേഗംം കൊല്‍ക്കത്തയിലേക്ക് എത്തും’ എന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിക്കഴിഞ്ഞു . ഇടത്-കോണ്‍ഗ്രസ് സഖ്യം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
Post Your Comments