അഞ്ചാലുംമൂട്: ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പനയം ചിറ്റയം ചിറയിൽ പുത്തൻ വീട്ടിൽ സോളമനാണ് (49) പോലീസ് പിടിയിലായിരിക്കുന്നത് . കഴിഞ്ഞ ആഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
വീട്ടിൽ ഒറ്റക്ക് താമസിച്ചുവന്നിരുന്ന വീട്ടമ്മയെ സോളമനും കൂട്ടു പ്രതിയായ റോജി(40)യും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. പെരുമൺ വടക്കടുത്ത് കായൽവാരത്ത് പ്രതി ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം എത്തിയപ്പോൾ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അഞ്ചാലുംമൂട് സ്റ്റേഷനിലെ സി.പി.ഒ സുമേഷ് ഒപ്പം കായലിൽ ചാടി പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments