നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് കൊല്ലം പത്തനാപുരം. 2001 മുതല്‍ ഇവിടെ തുടര്‍ച്ചയായ നാലു തവണ ജയിച്ചുകയറിയ നടൻ ഗണേഷ് കുമാര്‍ അഞ്ചാം വിജയത്തിന് ഒരുങ്ങുകയാണ്.
മുൻപ് ഗണേഷ് കുമാറിനു എതിരാളിയായി കോണ്‍ഗ്രസ് രംഗത്തിറക്കിയത് നടൻ ജഗദീഷിനെ ആയിരുന്നു. വാക്‌പോരുകള്‍ കൊണ്ട് ഏറെ സജീവമായ തെരഞ്ഞെടുപ്പ് പ്രചരണവും വാർത്തകളിൽ നേടിയിരുന്നു. ഇത്തവണയും മണ്ഡലം ഒരു താര പോരാട്ടത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
പൊതുസമ്മതനായ സ്ഥാനാര്‍ഥിക്ക് മാത്രമേ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാക്കാന്‍ കഴിയൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസുമായി അടുത്തുബന്ധമുള്ള സലിം കുമാറിനെയായിരിക്കും ഇവിടെ മത്സരിപ്പിക്കുകയെന്നാണ് കേരള ഓൺ ലൈൻ റിപ്പോർട്ട് ചെയ്യുന്നു
Post Your Comments