Latest NewsIndiaNews

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നു

ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നു. കൊറോണ വൈറസ് വാക്‌സിനേഷന്‍ വിതരണത്തിന്റെ രണ്ടാം ദിനത്തില്‍ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലെ 17,000 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മണിപ്പൂര്‍, തമിഴ്നാട് എന്നിവയാണ് ഇന്ന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയത്. ശനിയാഴ്ച ഇന്ത്യയിലുടനീളം 3,006 കേന്ദ്രങ്ങളിലായി 1.91 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. മറ്റ് രോഗങ്ങള്‍ക്കുള്ള രോഗപ്രതിരോധ ഷെഡ്യൂളുകളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങളുടെ എണ്ണം കുറയുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പതിവ് ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കുന്നതിനായി ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഞായറാഴ്ച ആയതിനാല്‍ ആറ് സംസ്ഥാനങ്ങള്‍ മാത്രമാണ് വാക്‌സിനേഷന്‍ വിതരരണം നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. മനോഹര്‍ അഗ്‌നാനി പറഞ്ഞു.

അതേസമയം, ആദ്യദിനത്തില്‍ കേരളത്തില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും പാര്‍ശ്വഫങ്ങള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ആദ്യ ദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കേരളത്തില്‍ തുടര്‍ച്ചയായി കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button