Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

‘കാശ്മീരില്‍ വലിയൊരു കാര്യം സംഭവിക്കാന്‍ പോകുന്നു’; അര്‍ണാബിന്റെ പ്രവചനങ്ങൾ സത്യമോ?

പുല്‍വാമ ആക്രമണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അര്‍ണാബ് സന്തോഷം പ്രകടിപ്പിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എംഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിയുടെ പ്രവചനങ്ങൾ സത്യമോ? മുന്‍ ബാര്‍ക്‌ സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയുമായി അര്‍ണാബ് ഗോസ്വാമി നടത്തിയ വാട്സാപ്പ് സംഭാഷണത്തിന്റെ വിവരങ്ങള്‍ മുംബയ് പോലീസ് പുറത്തുവിട്ടത് വാര്‍ത്തയായിരുന്നു. രാജ്യത്തെ സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചുമുള്ള നിരവധി ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇരുവരുടെയും ചാറ്റില്‍ കാണുന്നത്. പുല്‍വാമ ആക്രമണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അര്‍ണാബ് സന്തോഷം പ്രകടിപ്പിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്.

എന്നാൽ ഇതോടൊപ്പം ബാലാക്കോട്ട് ആക്രമണത്തിന്റെ കാര്യം അത് നടക്കുന്നതിനും മൂന്നു ദിവസം മുന്‍പുതന്നെ അര്‍ണാബിന് അറിയാമായിരുന്നു എന്നും ചാറ്റില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ഇതില്‍ ‘ബിഗ് മാന്‍’ എന്ന് അര്‍ണാബ് വിശേഷിപ്പിക്കുന്ന ഒരാളെ കുറിച്ചും സംശയങ്ങള്‍ ഉയരുന്നുണ്ട്. പാകിസ്ഥാനില്‍ നടക്കാന്‍ പോകുന്ന ‘വലിയ കാര്യം ഈ സീസണില്‍ ബിഗ് മാന്’ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നുമാണ് അര്‍ണാബ് പറയുന്നത്. പാകിസ്ഥാനില്‍ നടക്കുക സാധാരണ സ്ട്രൈക്ക് ആണോ അതോ അതിലും വലുതാണോ എന്ന് പാര്‍ത്ഥോ ദാസ്ഗുപ്ത ചോദിക്കുമ്പോള്‍ പാകിസ്ഥാനില്‍ സംഭവിക്കുന്ന കാര്യം(സ്ട്രൈക്ക്) സാധാരണയില്‍ നിന്നും ഏറെ വലുതായിരിക്കുമെന്നും അത് ജനങ്ങളെ ആഹ്ലാദഭരിതരാക്കുമെന്നുമാണ് അര്‍ണാബ് മറുപടി നല്‍കുന്നത്.

Read Also: ബംഗാളില്‍ മന്ത്രിമാര്‍ സഭയിലെത്തിയില്ല ; കൂടുതല്‍ പേര്‍ ബിജെപിയിലേക്കോ?

കൂടാതെ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്ന കാര്യം അര്‍ണാബിന് ഏറെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ചാറ്റില്‍ നിന്നും വ്യക്തമാകുന്നുണ്ട്. കാശ്മീരില്‍ ‘വലിയൊരു കാര്യം സംഭവിക്കാന്‍ പോകുന്നു’ എന്നാണു അദ്ദേഹം പറയുന്നത്. ‘എഎസ്’ എന്നും ചാറ്റില്‍ ഒരിടത്ത് കാണാം. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നാണ് ചിലര്‍ അനുമാനിക്കുന്നത്. ഇതുകൂടാതെ, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണാബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ടിആര്‍പി തട്ടിപ്പ് സംഭവം പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് അര്‍ണാബിനെയും പാര്‍ത്ഥോ ദാസിനെയും മുംബയ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button