കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചൊവ്വാഴ്ച വിളിച്ച മന്ത്രിസഭാ യോഗത്തില്‍ നാല് മന്ത്രിമാര്‍ എത്തിയില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നേക്കുമെന്ന് ഇത് സൂചന നല്‍കുന്നു.
നാലു മന്ത്രിമാരില്‍ മൂന്ന് പേര് എന്തുകൊണ്ട് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നതിന് തികച്ചും സാധുതയുള്ള വിശദീകരണങ്ങളാണ് നല്‍കിയതെന്ന് ഭരണകക്ഷി സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. എന്നാല്‍, നാലാമനായ രജിബ് ബാനര്‍ജി യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാനര്‍ജി എവിടെയാണെന്ന് പോലും നേതാക്കള്‍ക്ക് അറിയില്ല.
രജിബ് ബാനര്‍ജി തൃണമൂലിന്റെ വനംവകുപ്പ് മന്ത്രിയാണ്. ദോമ്ജൂരില്‍ നിന്നുള്ള എംഎല്‍എയാണ്. നവംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ അദ്ദേഹം പാര്‍ട്ടിയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും ഏകാധിപത്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. നേരത്തെ പാര്‍ത്ഥ ചാറ്റര്‍ജി രജിബിനെ ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നു. പ്രശാന്ത് കിഷോറും ഈ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ തന്റെ മുന്‍ സഹപ്രവര്‍ത്തകരുമായി, പ്രത്യേകിച്ച് അധികാരിയുമായി ബന്ധപ്പെടുത്തരുതെന്ന് രജിബ് ബാനര്‍ജി ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. എന്നിരുന്നാലും, മന്ത്രിസഭാ മീറ്റിലെ അദ്ദേഹത്തിന്റെ അഭാവം സംശയത്തോടെയാണ് കാണുന്നത്.
Post Your Comments