അബുദാബി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡം ഇന്ന് മുതല്‍ കര്‍ശനമാക്കുന്നു. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്കും ഇളവുണ്ട്. ഇവര്‍ അല്‍ഹൊസന്‍ ആപ്പില്‍ ‘ഇ’, സ്വര്‍ണനിറത്തിലുള്ള ‘സ്റ്റാര്‍’ എന്നിവയാണ് തെളിവായി കാണിയ്‌ക്കേണ്ടത്.
അതിര്‍ത്തി കടക്കുന്നതിന് 48 മണിക്കൂറിനകം എടുത്ത പിസിആര്‍/ഡിപിഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കരുതിയിരിയ്ക്കണം. നിലവില്‍ 72 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റ് മതിയായിരുന്നു. ദിവസം നിയമലംഘകര്‍ക്ക് 5000 ദിര്‍ഹം വീതമാണു പിഴ. തുടര്‍ച്ചയായി 4 ദിവസം അബുദാബിയില്‍ തങ്ങുന്നവര്‍ നാലാം ദിവസവും 8 ദിവസത്തിലേറെ തങ്ങുന്നവര്‍ എട്ടാം ദിവസവും പിസിആര്‍ ടെസ്റ്റ് എടുത്തിരിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഞായറാഴ്ച (ദിവസം1) അബുദാബിയിലേക്ക് പ്രവേശിയ്ക്കുന്നവര്‍ തുടര്‍ച്ചയായി അബുദാബിയില്‍ തങ്ങുന്നുണ്ടെങ്കില്‍ ബുധനാഴ്ച (ദിവസം4) ആണ് ആദ്യ പിസിആര്‍ എടുക്കേണ്ടത്. 8 ദിവസത്തില്‍ കൂടുതല്‍ അബുദാബിയില്‍ തങ്ങുന്നവര്‍ എട്ടാം ദിവസം (ഞായര്‍) പിസിആര്‍ ടെസ്റ്റ് എടുക്കണം. നിലവില്‍ ആറാം ദിവസം പിസിആര്‍ ടെസ്റ്റ് എടുത്താല്‍ മതിയായിരുന്നു.
Post Your Comments