കണ്ണൂര്‍ : പെരിങ്ങത്തൂര്‍ വിവാഹ ദിനത്തില്‍ വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയിൽ . പാനൂര്‍ താഴെ പൂക്കോത്ത് ആശാരിന്‍റെവിടെ മഹ്മൂദിന്റെ വീട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി ഇദ്ദേഹത്തിന്‍റെ മകന്‍റെയും മകളുടെയും കല്യാണം നിശ്ചയിച്ചതായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. ആര്‍ക്കും ആളപമായില്ല.പാനൂരില്‍നിന്ന് അഗ്നിശമന സേനയെത്തി ഒരു മണിക്കൂര്‍ പ്രയത്നിച്ച് തീയണക്കുകയുണ്ടായി. വയറിങ്ങുകളും ബള്‍ബുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. വീടിന് കേടുപാട് എല്‍ക്കുന്നതിന് മുൻപ് തീഅണക്കാനായി.
Post Your Comments