കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ആരോഗ്യ പ്രവർത്തകരെ ഓർത്ത് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്കുള്ള ആദരാഞ്ജലിയാണ് പ്രതിരോധ വാക്‌സിനെന്ന് പ്രധാനമന്ത്രി വാക്സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.
Also Read: പ്രായപൂത്തിയാവാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവം; ഒരു വർഷത്തിന് ശേഷം യുവതി അറസ്റ്റിൽ
കൊറോണ പ്രതിരോധത്തിൽ ജീവത്യാഗം ചെയ്തവർക്കുള്ള ആദരാഞ്ജലിയാണ് വാക്‌സിനേഷൻ. ഈ മഹാമാരി മൂലം ആയിരക്കണക്കിന് ആളുകളെയാണ് നമുക്ക് നഷ്ടമായത് മരിച്ചവരുടെ അന്ത്യ കർമ്മം പോലും യഥാവിധി നടത്താനായില്ല. കൊറോണ ആളുകളെ അവരുടെ കുടുംബങ്ങളിൽ നിന്നും അകറ്റി നിർത്തി. കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയിൽ നിന്നും അകന്നു കഴിയേണ്ടി വന്നു. വീട്ടിൽ പോലും പോകാതെ ആരോഗ്യ പ്രവർത്തകർ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വാക്‌സിൻ സ്വീകരിച്ചാലും കൊറോണ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also Read: രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു
വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം മാത്രമെ വാക്‌സിൻ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് വാക്‌സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്കെന്ന കണക്കിൽ കൊവാക്‌സിനോ കൊവിഷീൽഡോ ആണ് നൽകുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടത്.
ലോകത്തിന് ഇന്ത്യ മാതൃകയാണ്. സാധാരണയായി ഒരു വാക്സിന്‍ വികസിപ്പിയ്ക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകള്‍ തയ്യാറായി കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments