ന്യൂഡല്‍ഹി: ‘മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാൻ കഴിയുമോ? എന്ന അടിക്കുറിപ്പോടെയുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലോസ്റ്റ് ടെംപിൾസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് മനോഹരമായി ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് മറുപടി നൽകിയതാകട്ടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ചരിത്രത്തേക്കാൾ പഴയത്, പാരമ്പര്യത്തേക്കാൾ പഴയത്, ഇതിഹാസത്തേക്കാൾ പഴയത്, അവയെല്ലാം ഒരുമിച്ച് ചേർക്കുന്നതിനേക്കാൾ ഇരട്ടി പഴക്കം… ഈ മഹത്തായ നഗരത്തെ തിരിച്ചറിയാമോ എന്നായിരുന്നു ചോദ്യം.
‘എനിക്കറിയാം, വർഷങ്ങൾക്ക് മുമ്പ് ഈ ചിത്രം ഞാൻ പങ്കുവച്ചിരുന്നു. ഇത് കാശിയിലെ രത്‌നേശ്വർ മഹാദേവ ക്ഷേത്രമാണ്’- എന്നാണ് ചിത്രം റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി കുറിച്ചിരിക്കുന്നത്. ഒപ്പം താന്‍ 2017 നവംബറില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ ലിങ്കും അദ്ദേഹം കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദീപാവലി ആഘോഷവേളയിലെ ചിത്രങ്ങളാണ് മോദി 2017 ല്‍ ഷെയര്‍ ചെയ്തത്.
I surely can. :)
Had shared this picture a few years ago.
This is Kashi’s Ratneshwar Mahadev Temple, in its full glory. https://t.co/xp3u9iF1rH https://t.co/7NkPccOeYj
— Narendra Modi (@narendramodi) January 15, 2021
Post Your Comments