Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് ട്രെയിൻ സർവീസുകൾ നാളെ ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി : വിവിധ കേന്ദ്രങ്ങളിൽനിന്നായി ആരംഭിക്കുന്ന എട്ടു തീവണ്ടി സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്ളാഗ് ഓഫ് ചെയ്യും. ഏകതാ പ്രതിമയിലേക്ക് തടസമില്ലാതെ ഗതാഗത സൗകര്യം ഒരുക്കുന്നതിനായാണ് തീവണ്ടി സർവീസുകൾ. രാവിലെ 11 മണിയ്ക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി കെവാദിയയ്ക്കുള്ള തീവണ്ടി സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

Read Also : മെയ്ക് ഇൻ ഇന്ത്യ : ഒറ്റ ചാർജ്ജിൽ 1000 കിലോമീറ്റർ, ടാറ്റായുടെ ഇലക്ട്രിക്ക് കാറുകൾ ഉടൻ വിപണിയിൽ എത്തും

ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയിൽവേ സ്റ്റേഷനാണ് കെവാദിയയിലേത്. ഈ പദ്ധതികൾ തൊട്ടടുത്ത ഗോത്രവർഗ മേഖലയുടെ വികസനം വേഗത്തിലാക്കാനും നർമദ നദീതീരത്തുള്ള പ്രധാന മതപരവും പുരാതനവുമായ തീർത്ഥാടന കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സഹായകമാകുമെന്നാണ് വിലയിരുത്തൽ. പുതിയ തൊഴിലവസരങ്ങളും കച്ചവട സാധ്യതകളും സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.

ചടങ്ങിൽ ഗുജറാത്തിൽ റെയിൽവേയുമായി ബന്ധപ്പെട്ട മറ്റു പല പദ്ധതികൾ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയും ചടങ്ങിൽ സംബന്ധിക്കും. ഗേജ് മാറ്റിയ ധാബോയ്-ചാന്തോദ് ബ്രോഡ്ഗേജ് റെയിൽപ്പാത, ചാന്തോദ്-കെവാദിയ പുതിയ ബ്രോഡ്ഗേജ് റെയിൽപ്പാത, പുതുതായി വൈദ്യുതീകരിച്ച പ്രതാപ്നഗർ-കെവാദിയ പാത, ധാബോയിലെയും ചന്തോദിലെയും കേവാദിയയിലെയും പുതിയ സ്റ്റേഷൻ കെട്ടിടങ്ങൾ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button