Latest NewsNewsIndia

ബെംഗളൂരു കലാപത്തിലെ മുഖ്യപ്രതികളെ വിട്ടയക്കണം: ആവശ്യവുമായി മുസ്ലീം സംഘടനകൾ

ബെംഗളൂരു : ബെംഗളൂരു കലാപത്തിലെ മുഖ്യ പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചു. 28 മുസ്ലീം സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 22 ന് വൈകീട്ട് വരെ കടകൾ അടച്ചിട്ടായിരിക്കും പ്രതിഷേധം നടത്തുന്നത്.

അതേസമയം മുസ്ലീം സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചതിനെ വിമർശിച്ച് ബിജെപി എംപി ശോഭ കരന്ത്‌ലജെ രംഗത്തെത്തി. കലാപം സൃഷ്ടിക്കുകയും നഗരത്തിന് തീവെയ്ക്കുകയും ചെയ്തവർക്ക് തക്കതായ ശിക്ഷ ലഭിക്കണം. ഇന്ത്യൻ ഭരണഘടനയ്ക്ക് ബഹുമാനം നൽകാതെയാണ് മുസ്ലീം സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശോഭ പറഞ്ഞു. ബിജെപി വക്താവ് എസ് പ്രകാശും ഇതിനെ അനുകൂലിച്ച് സംസാരിച്ചു. സമൂഹത്തിൽ ക്രമസമാധാനം നിലനിർത്താൻ ശ്രമിക്കാതെ സംഘർഷം സൃഷ്ടിച്ചവരെ പിന്തുണയ്ക്കുകയാണ് മുസ്ലീം സംഘടനകൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിലാണ് നിരവധി പേരുടെ മരണത്തിന് കാരണമായ കലാപം നടന്നത്. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയാണ് ബെംഗളൂരു കലാപം ആരംഭിച്ചത്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്‌റ്റേഷനുകൾ വളഞ്ഞ് പ്രതിഷേധക്കാർ സംഘർഷം സൃഷ്ടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button