കെഎസ്ആർടിസിയിൽ വൻ അഴിമതിയെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയിൽ വൻ ക്രമക്കേടാണ് നടന്നതെന്ന് ബിജു പ്രഭാകർ വെളിപ്പെടുത്തുന്നു. 100 കോടിയോളം രൂപയാണ് ഈ കാലയളവിൽ കെഎസ്ആർടിസിയിൽ നിന്നും കാണാതായിരിക്കുന്നത്.
ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ കാലയളവിൽ അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവിൽ എക്സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാർ. മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. കെ.എസ്.ആർ.ടിസി ഒന്നുകിൽ നന്നാക്കുമെന്നും അല്ലെങ്കിൽ പുറത്തുപോകുമെന്നും ബിജു പ്രഭാകർ ഐ.എ.എസ് തുറന്നടിച്ചു.
Also Read: ഒറ്റയ്ക്ക് സ്വയം കഴുത്ത് മുറിക്കാനാകില്ല; ആതിരയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് ഭർതൃപിതാവ്
“ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. 100 കോടി രൂപയാണ് കാണാതായിരുന്നത്. ഇവിടൊരു അക്കൗണ്ടിംഗ് സിസ്റ്റം ഇല്ല.ഇത് ടോപ് മാനേജ്മെന്റിന്റെ പിടിപ്പ് കേട് തന്നെയാണ്. അവർക്കെതിരായ ശിക്ഷണ നടപടികൾ തുടങ്ങുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി കടം കയറി നിൽക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞു.
Post Your Comments