
ഹരിപ്പാട്: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. ആറാട്ടുപുഴ കള്ളിക്കാട് വള്ളിയിൽ വീട്ടിൽ പത്മജൻ ( 48) ആണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ജിജി ഐപ്പ് മാത്യുവും സംഘവും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിൽ നിന്നും 43 കുപ്പികളിൽ ആയി സൂക്ഷിച്ചിരുന്ന 21.5 ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് പിടികൂടുകയുണ്ടായി. പോർച്ചിൽ ഇരുന്ന സ്കൂട്ടറിലും വീട്ടിലെ ഹാളിനുള്ളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. എക്സൈസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തുകയുണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments