സോള്‍ : ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം എന്ന പേരിൽ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ഉത്തരകൊറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ബി ബി സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡും ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ വീക്ഷിച്ചു. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments