ന്യൂഡൽഹി : രാജ്യം ഇരുകൈകളും നീട്ടി സ്വീകരിച്ച കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി.സുരക്ഷിതമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥർ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാത്തതെന്നും മനീഷ് തിവാരി ചോദിച്ചു. വാക്‌സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും മനീഷ് തിവാരി ആരോപിച്ചു.
അതേസമയം മനീഷ് തിവാരിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ നേരിട്ട് രംഗത്തെത്തി. ആശങ്ക പരത്താനും ഇല്ലാക്കഥകൾ പറയാനും മാത്രമേ കോൺഗ്രസിന് താത്പ്പര്യമുള്ളൂ. കണ്ണ് തുറന്ന് നോക്കിയാൽ പ്രമുഖ ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരും വാക്‌സിൻ സ്വീകരിക്കുന്നത് കാണാൻ കഴിയുമെന്ന് പറഞ്ഞ ഹർഷവർധൻ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പങ്കുവെച്ചു.
Post Your Comments