പതിവുപോലെ കടലാസിൽ ഒതുങ്ങുന്ന ചില വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് പിണറായി വിജയൻ നേതൃത്വം നൽകുന ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആറാമത്തെയും അവസാനത്തേയും ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. സംസ്ഥാന ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് എന്ന റെക്കോർഡും കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലൂടെ ഐസക്ക് സ്വന്തമാക്കി. ഐസക്കിൻ്റെ വാഗ്ദാനങ്ങളെല്ലാം തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ വെറും പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുമെന്നാണ് ജനം പറയുന്നത്. കാരണം കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്.
Also related: ചത്തിയറ പാലം പുതുക്കിപ്പണിയാൻ രണ്ടരക്കോടി അനുവദിച്ചു
മാർച്ച് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കും എന്നത് ഉറപ്പുള്ളപ്പോൾ മൂന്നു മാസം മാത്രം കാലാവധിയുള്ള സർക്കാർ ഒരു വർഷത്തേക്കുള്ള സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത് അനുചിതവും ജനാധിപത്യ മര്യാദക്ക് നിരക്കുന്നതുമല്ല എന്ന വിമർശനങ്ങളും പല കോണുകളിൽ നിന്നും ബജറ്റിനെക്കുറിച്ച് ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ബജറ്റ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല, പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര വിഹിതം എന്താണെന്നറിയാതെ എങ്ങനെയാണ് ബജറ്റ് തയ്യാറാക്കുക? മാത്രവുമല്ല, സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനുള്ള പരിധി ജി.ഡി.പി യുടെ 3% ശതമാനത്തിൽ നിന്നും 5% ആക്കി കോവിഡിൻ്റെ പശ്ചാത്തലത്തിൽ വർദ്ധിപ്പിച്ചത് തുടരുമോയെന്ന് വ്യക്തവുമല്ല. ധനക്കമ്മി ഗ്രാൻ്റും എത്രയാണെന്നു് അറിയില്ല. വരുമാനം എത്രയായിരിക്കും എന്ന് ഒരു ധാരണയും ഇല്ലാത്ത ഈ സാഹചര്യത്തിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുവാനാണ്.
ALSO RELATED: ചത്തിയറ പാലം പുതുക്കിപ്പണിയാൻ രണ്ടരക്കോടി അനുവദിച്ചു
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ബദൽ ലോകം ഏറ്റെടുത്തെന്നാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അവകാശപ്പെട്ടത്. കോവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാൻ പ്രയത്നിക്കുന്ന ലോകത്തെ കുറിച്ച് പാലക്കാട് കുഴൽമന്ദം ജി എച്ച് എസിലെ സ്നേഹ എന്ന വിദ്യാർത്ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി തിരഞ്ഞെടുപ്പ് ബഡ്ജറ്റിന് ആരംഭം കുറിച്ചത്.കെ എസ് എഫ് ഇയുടെ സഹായത്തോടെ സ്മാർട്ട് കിച്ചൺ പദ്ധതി പ്രഖ്യാപിച്ച് വീട്ടമ്മമാരെ മുതൽ ഡി എ കുടിശിക നൽകാമെന്ന് പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരെ വരെ ഐസക്ക് തന്റെ ബഡ്ജറ്റിലൂടെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു.
Also related: വാക്സിൻ സ്വീകരിച്ച ശേഷം മദ്യപിക്കാമോ?
ക്ഷേമപെൻഷനുകൾ ഉയർത്തിയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചും കാർഷികവിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചും സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്ന ബഡ്ജറ്റായിരുന്നു തോമസ് ഐസക്കിന്റേത് .എല്ലാ വീട്ടിലും ലാപ്പ്ടോപ്പ് നൽകും. അഞ്ച് വർഷംകൊണ്ട് ഇരുപത് ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also related: കേരളത്തിൽ പണിയെടുക്കുന്നവരുടെ എണ്ണം കുറയുന്നു, സംസ്ഥാനം നേരിടുന്നത് വൻ തിരിച്ചടി
കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കി എന്നു പരിശോധിച്ചാൽ വ്യക്തമാകും ഐസക്ക് നടത്തിയിട്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങളെക്കുറിച്ച്. 2016 മുതൽ ഇങ്ങോട്ട് എല്ലാ ബജറ്റ് അവതരണവും ദീർഘമേറിയത് മാത്രമായിരുന്നില്ല ഇതുവരെ നടപ്പാക്കാത്ത വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു ഐസക് അന്നൊക്കെ ബജറ്റ് എന്ന പേരിൽ അവതരിപ്പിച്ചത്.കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ അതിഗുരുതരമായ പ്രതിസന്ധിയിലാണെന്ന സാമ്പത്തിക സർവ്വേയുടെ പശ്ചാത്തലത്തിൽ യാഥാർത്ഥ്യത്തോട് നീതി പുലർത്താത്ത സാമ്പത്തിക സമീപനവും നയപ്രഖ്യാപനങ്ങളും കേരളത്തിലെ ജനങ്ങളുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്നതും വെറും കടലാസിൽ ഒതുങ്ങുന്നതാണ് എന്നും ഐസക്ക് തന്നെ തൻ്റെ കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ്.
Post Your Comments