കോട്ടയം: ഭാര്യവീട്ടിലേയ്ക്ക് പഞ്ചറായ ടയറുകളുമായി കിലോമീറ്ററുകളോളം കാറോടിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു. കോട്ടയം കടുത്തുരുത്തിക്കു സമീപം തിരുവമ്ബാടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇടുക്കി ഏലപ്പാറയില്‍ നിന്നും അറുനൂറ്റിമംഗലത്തുള്ള ഭാര്യ വീട്ടിലേയ്ക്ക് വരുകയായിരുന്നു യുവാവ്.
കാറിന്റെ ടയറുകളിലൊന്ന് പഞ്ചായറായി. ഇതു സ്റ്റെപ്പിനി ഉപയോഗിച്ചു മാറിയിട്ടു യാത്ര തുടര്‍ന്നെങ്കിലും ഓട്ടത്തിനിടെ മുന്‍വശത്തെ മറ്റൊരു ടയറുകൂടി പഞ്ചറായി. പുലര്‍ച്ചെയായതിനാല്‍ മറ്റു മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ പഞ്ചറായ ടയറുമായി യുവാവ് കാറില്‍ യാത്ര തുടരുകയായിരുന്നു. ഇതിനിടെ മറ്റൊരു ടയര്‍ കൂടി പഞ്ചറായ വിവരം ഇയാള്‍ അറിഞ്ഞതുമില്ല. പഞ്ചറായ ടയറുകളുമായി ഏറെ നേരം ഓടിയതിനെ തുടര്‍ന്ന് കാറിന്റെ ഡിസ്ക്കുകള്‍ തകരാറിലായി.
പഞ്ചറായ ടയറുകളുമായി തിരുവമ്പാടി ഭാഗത്തുകൂടി കടന്നു പോകുന്നതിനിടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ കാര്‍ തടയുകയായിരുന്നു. നാട്ടുകാര്‍ വിവരങ്ങള്‍ തിരക്കുന്നതിനിടെ ഇയാള്‍ കാര്‍ വേഗത്തില്‍ ഓടിച്ചുക്കൊണ്ടു പോയതോടെ സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ തടഞ്ഞു കടുത്തുരുത്തി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് നല്കിയ വിവരങ്ങള്‍ സ്ത്യ മാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടയച്ചു.
Post Your Comments