വിഴിഞ്ഞം: തുറമുഖത്തു കോസ്റ്റ് ഗാർഡിനു വേണ്ടി ബെർത്ത് നിർമ്മിക്കാൻ കരാർ എടുത്ത കമ്പനി പിന്മാറുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു ഈ ഭാഗത്ത് മുങ്ങിക്കിടക്കുന്ന ടഗ് നീക്കാത്തതും പണി നീളുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കരാറിൽ നിന്നു പിന്മാറുന്നതെന്നു കൊച്ചി കേന്ദ്രമായുള്ള കമ്പനി അധികൃതർ പറഞ്ഞു. പിന്മാറുന്നത് സംബന്ധിച്ച് വാക്കാൽ ഹാർബർ എൻജി. അധികൃതരെ അറിയിച്ചു എന്നും വൈകാതെ രേഖാമൂലം അറിയിപ്പു നൽകുമെന്നും പറഞ്ഞു.
70 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉള്ള ബെർത്തിനു 52 പൈലുകൾ(കോൺക്രീറ്റ് തൂണുകൾ) ആണ് വേണ്ടത്. ഇതുവരെ 24 എണ്ണം മാത്രമേ പൂർത്തിയാക്കാനായിട്ടുള്ളൂ. വലിയ കപ്പലുകൾ ഉൾപ്പെടെ അടുപ്പിക്കുന്നതിനു കോസ്റ്റ് ഗാർഡിനുള്ള ബെർത്ത് നിർമാണത്തിനു 2016ലാണ് തറക്കല്ലിട്ടത്. ടഗ് നീക്കാൻ ആകാത്ത പേരിൽ രണ്ടു വർഷം നിർമാണ കാലാവധി നീട്ടി നൽകി. വർഷങ്ങൾ നീളുമ്പോഴും പഴയ നിരക്കിൽ നിർമാണം തുടരുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്ന് കരാർ കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments