Latest NewsKeralaNews

ധ്യാനഗുരു ഫാ.മാത്യു നായ്ക്കാംപറമ്പിലിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണത്തിന് ഇറങ്ങുമെന്ന് കന്യാസ്ത്രീകള്‍

സമൂഹമാധ്യമങ്ങളില്‍ ഫാ.മാത്യു നായ്ക്കാംപറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

കൊച്ചി : സിസ്റ്റര്‍ അഭയയെ അപമാനിച്ച ധ്യാനഗുരു ഫാ.മാത്യു നായ്ക്കാംപറമ്പിലിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണത്തിന് ഇറങ്ങുമെന്ന് കന്യാസ്ത്രീകള്‍. ‘അഭയയ്‌ക്കൊപ്പം ഞാനും’ എന്ന കൂട്ടായ്മയ്ക്ക് വേണ്ടി സി.ടീന സിഎംസി ഫാ നായ്ക്കാംപറമ്പിലിനെതിരെ രംഗത്തെത്തിയിരുന്നു. ഫാ.മാത്യു നായ്ക്കാംപറമ്പിലിനെതിരെ നടപടിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ശുപാര്‍ശ ചെയ്തിരുന്നു. സീറോ മലബാര്‍ സിനഡില്‍ ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

” ഒരു വാട്‌സാപ്പ് വാര്‍ത്ത വന്നത് ഞാന്‍ ഓര്‍ക്കുകയാണ്. അതിങ്ങനെയായിരുന്നു. എന്നെയാരും കൊന്നതുമല്ല ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഒരുകാലത്ത് ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. പുരുഷന്മാരാല്‍ പീഡിപ്പിക്കപ്പെട്ടു. പല ധ്യാനങ്ങള്‍ കൂടിയിട്ടും എനിക്ക് ആന്തരിക സൗഖ്യം കിട്ടിയില്ല. ഞാന്‍ കന്യാസ്ത്രീ ആയെങ്കിലും കള്ളനെ കണ്ട് പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. ഒറ്റയാള്‍ പോലും എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല. 28 വര്‍ഷമായി ഞാന്‍ ശുദ്ധീകരണ സ്ഥലത്താണ്.” – വിദേശിയായ ഒരു കന്യാസ്ത്രീയോട് സിസ്റ്റര്‍ അഭയയുടെ ആത്മാവ് നടത്തിയ വെളിപ്പെടുത്തലാണിത് എന്നായിരുന്നു ഫാ.മാത്യു നായ്ക്കാംപറമ്പിലിന്റെ വാദം.

സമൂഹമാധ്യമങ്ങളില്‍ ഫാ.മാത്യു നായ്ക്കാംപറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വിശ്വാസി സമൂഹം വൈദികരേയും മെത്രാന്‍ സമൂഹത്തേയും നേരില്‍ കണ്ട് പ്രതികരണങ്ങള്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button