തിരുവനന്തപുരം: ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് പിണറായി സര്‍ക്കാറിന്റെ ബജറ്റ്. ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷന്‍ 1600 ആയി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിപരിക്കുന്നത്. എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
Read Also: കേരളം മാറ്റത്തിനൊരുങ്ങുന്നു?’; ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി ബജറ്റ്
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും നമ്മുടെ കൊവിഡ് പ്രതിരോധം മൂലം മരണ നിരക്ക് കുറയ്ക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments