Latest NewsIndiaNews

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 കോടി നല്‍കി ആര്‍എസ്‌എസ് സഹയാത്രികന്‍

രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമായ ഗോവിന്ദ വര്‍ഷങ്ങളായി ആര്‍എസ്‌എസ് സഹയാത്രികനാണ്.

സൂറത്ത്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യസംഭാവന നല്‍കിയതിനു പിന്നാലെ 11 കോടി രൂപ കൈമാറി രത്‌നവ്യാപാരി.ഗുജറാത്തിലെ സൂറത്തിലെ രത്‌നവ്യാപാരിയായ ഗോവിന്ദഭായ് ദോലാക്യയാണ് വിശ്വഹിന്ദു പരിഷത്ത് ഓഫീസിലെത്തി വന്‍ തുക കൈമാറിയത്. പണം കൈമാറുന്ന ചടങ്ങില്‍ ആര്‍എസ്‌എസ് നേതാക്കളും സംബന്ധിച്ചു.

read also:ആരാധനാലയങ്ങളിൽ ആചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്താൻ 5 അൺലോക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ

രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമായ ഗോവിന്ദ വര്‍ഷങ്ങളായി ആര്‍എസ്‌എസ് സഹയാത്രികനാണ്. ആര്‍എസ്‌എസും വിഎച്ച്‌പിയും അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായി ഇന്ന് മുതലാണ് സംഭാവന സ്വീകരിച്ച്‌ തുടങ്ങിയത്.

സൂറത്തിലെ മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടി രൂപയും ലവ്ജി ബാദുഷ ഒരു കോടി രൂപയും സംഭാവന നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button