ന്യൂഡൽഹി : ഇന്ന് കരസേനാ ദിനം. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവ് അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ സൈന്യം ധീരതയുടെയും ശക്തിയുടെയും പ്രതീകമാണെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ ധീരരായ സൈനികരുടെ ത്യാഗത്തിനും ധീരതയ്ക്കും മുന്നിൽ അഭിവാദ്യം അർപ്പിക്കുന്നു. സൈനികർക്ക് രാജ്യത്തോടുള്ള നിസ്വാർത്ഥ സേവനത്തിൽ എല്ലാ ജനങ്ങളും അഭിമാനിക്കുന്നു. ധീരരായ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കരസേനാ ദിനാശംസകൾ- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ് നാം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.
Post Your Comments