തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന ആവശ്യവുമായി മഹിള കോണ്‍ഗ്രസ് രംഗത്ത്. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്ത്രീകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
2016ല്‍ അഞ്ചു വനിതകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചത്. ഇക്കുറി ജയസാധ്യതയുള്ള സീറ്റുകള്‍ ഉറപ്പാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത് ചൂണ്ടിക്കാട്ടിയാണ് മഹിളാ കോണ്‍ഗ്രസ് സീറ്റാവശ്യം ശക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ സീറ്റെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. വര്‍ഷങ്ങളായി അവസരം ലഭിക്കാത്തവര്‍ക്കും, യുവതികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
Post Your Comments