Latest NewsNewsIndia

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പ് മാത്രം മോഷ്ടിച്ചു; 24 കാരന്റെ മൊഴി കേട്ട് ഞെട്ടി പോലീസ്; ആ പകയുടെ കഥ ഇങ്ങനെ..

തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക മെഡിക്കല്‍ കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പുകള്‍ കവര്‍ന്നതോടെ തമിഴ്‌സെല്‍വന്‍ താമസം ഫരീദാബാദിലേക്ക് മാറ്റി.

രാജ്‌കോട്ട്: ലാപ്‌ടോപ്പ് മോഷ്ടാവിന്റെ മൊഴി കേട്ട് ഞെട്ടി പോലീസ്. ഗുജറാത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ താമസിച്ചിരുന്ന ലേഡീസ് ഹോസ്റ്റലില്‍ കയറി ആറോളം ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച കുറ്റത്തിനാണ് പോലീസ് 24 കാരനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തമിഴ്നാട്ടുകാരനായ തമിഴ്‌സെല്‍വന്‍ കണ്ണന്‍ എന്ന ഇരുപത്തിനാലുകാരന്റെ മൊഴി കേട്ട് ഞെട്ടിയത് പൊലീസാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തമിഴ്‌സെല്‍വന്‍ മോഷണകൃത്യം നടത്തുന്നു, അതും ലാപ് ടോപ്പ് മാത്രമാണ് ഇയാള്‍ മോഷ്ടിക്കുന്നത്. അതിലും ഒരു പ്രത്യേകത തമിഴ്‌സെല്‍വന്‍ കാത്തുസൂക്ഷിച്ചിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് മാത്രമാണ് ഇയാള്‍ കവര്‍ന്നിരുന്നത്. അഞ്ച് വര്‍ഷക്കാലം കൊണ്ട് അഞ്ഞൂറോളം ലാപ്‌ടോപ്പുകളാണ് ഇയാള്‍ കവര്‍ന്നത്.

എന്നാൽ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പ് മാത്രം കവരുന്നതിന് പിന്നില്‍ തനിക്ക് ഒരു കാരണമുണ്ടെന്ന് തമിഴ്‌സെല്‍വന്‍ പൊലീസിനോട് വെളിപ്പെടുത്തി. അത് ഒരു പകയുടെ കഥയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് തന്റെ കാമുകിയെ തമിഴ്നാട്ടിലെ ഏതാനും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പരിഹാസ കഥാപാത്രമാക്കി വീഡിയോ ചമച്ച്‌ പ്രചരിപ്പിച്ചതാണ് പ്രതികാരം ചെയ്യാന്‍ തമിഴ്‌സെല്‍വനെ പ്രേരിപ്പിച്ചത്. കാമുകിയെ ചതിച്ചവരോടുള്ള പ്രതികാരം യുവാവ് എല്ലാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്കാക്കുകയായിരുന്നു. പിന്നാലെ അവരുടെ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കാന്‍ ആരംഭിച്ചു. തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക മെഡിക്കല്‍ കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പുകള്‍ കവര്‍ന്നതോടെ തമിഴ്‌സെല്‍വന്‍ താമസം ഫരീദാബാദിലേക്ക് മാറ്റി. ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്ത് ഉത്തരേന്ത്യയിലെ കോളേജുകളില്‍ മോഷണം നടത്തി. ഒടുവില്‍ ഗുജറാത്തില്‍ മോഷണം നടത്താന്‍ തീരുമാനിച്ചതാണ് തമിഴ്‌സെല്‍വന്‍ കണ്ണന് വിനയായത്.

Read Also: കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണുമരിച്ചു; കുറ്റവാളികളെ രക്ഷിക്കാനായി ഓടിനടക്കുന്ന ധ്യാനഗുരു

2019 ഡിസംബര്‍ 26 ന് എംപി ഷാ മെഡിക്കല്‍ കോളേജിലെ ഗേള്‍സ് ഹോസ്റ്റലില്‍ കടന്ന തമിഴ്‌സെല്‍വന്‍ ആറ് ലാപ്‌ടോപ്പുകളാണ് കവര്‍ന്നത്. ഇതേ തുടര്‍ന്നാണ് ജാംനഗറിലെ പോലീസ് മോഷ്ടാവിനെ തിരഞ്ഞ് ഇറങ്ങുന്നത്. ലാപ്‌ടോപ്പുകള്‍ കവരുന്ന യുവാവ് ഒരിക്കലും മൊബൈല്‍ എടുക്കാറില്ലായിരുന്നു. ട്രാക്ക് ചെയ്ത് പൊലീസ് തന്നെ കുടുക്കുമെന്ന ഭയമാണ് ഇതില്‍ നിന്നും തമിഴ്‌സെല്‍വനെ തടഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. ലാപ് ടോപ്പ് എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്നതും മോഷ്ടാവിന് തുണയായി. എന്നാല്‍ ഗുജറാത്തില്‍ നടന്ന ആദ്യ മോഷണത്തില്‍ തന്നെ പൊലീസ് തന്നെ പിടിച്ചതിന്റെ ഷോക്കിലാണ് സൈക്കോയായ ഈ ലാപ്‌ടോപ്പ് കള്ളന്‍ ഇപ്പോള്‍.

shortlink

Post Your Comments


Back to top button