Latest NewsKeralaNews

വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി തകര്‍ച്ചയുടെ പടുകുഴിയിലേക്ക്; പ്രതിഷേധവുമായി വിമോചന സമര സമിതി

കോട്ടയം : വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്‌തെന്നും സമിതി ആരോപിച്ചു.

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടുള്ളതെന്ന് അഡ്വ. കെ. എം. സന്തോഷ് കുമാർ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ വെള്ളാപ്പള്ളിക്ക് വേണ്ടി വാദിച്ചതില്‍ പൊതുസമൂഹത്തിന് മുന്നില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സന്തോഷ് കുമാര്‍ പറഞ്ഞു.

കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിലെ തേന്‍മാവിന്‍ ചുവട്ടില്‍ നിന്നും നാളെ തിരുനക്കര മൈതാനത്തേക്ക് തലയില്‍ മുണ്ടിട്ട് സമരസമിതി പ്രവര്‍ത്തകര്‍ പിന്നിലേക്ക് നടക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വിമോചന സമര സമിതി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ സമര പ്രഖ്യാപനം നടത്തും. രക്ഷാധികാരി പ്രൊഫ. എം.കെ. സാനു, യോഗം മുന്‍ ജന. സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button