കുവൈറ്റ്: പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി. കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യന്‍ പ്രവാസികളെ ഫോണ്‍ വിളിച്ച് പണം തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് നല്‍കി. പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പ് കോളുകളില്‍ കുടുങ്ങരുതെന്ന് എംബസി ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
Read Also : ആവശ്യത്തിലേറെ ജോലി തിരക്കുണ്ട് ; പാറാവ് നിന്ന വനിതാ പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിയ്ക്ക് താക്കീത്
എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ വ്യക്തികളുടെ ബാങ്ക് വിശദാംശങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ എംബസിയില്‍ നിന്നും ഒരിക്കലും പൗരന്‍മാര്‍ക്ക് ഫോണ്‍കോളുകള്‍ ചെയ്യുകയില്ലെന്നും എംബസി ഉദ്യോഗസ്ഥര്‍ ആരും പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ മറ്റോ തേടാറില്ലെന്നും എംബസി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എംബസി നല്‍കുന്ന വിവിധ സേവനങ്ങള്‍ എംബസി വെബ്സൈറ്റായ (http://www.indembkwt.gov.in/) കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ ബന്ധപ്പെട്ട എല്ലാവരോടും അതീവ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. അത്തരം കോളുകള്‍ ലഭിച്ചാല്‍ hoc.kuwait@mea.gov.in ല്‍ റിപ്പോര്‍ട്ട് ചെയ്യാം.
Post Your Comments