
കുളത്തൂപ്പുഴ: നിർത്താതെയുള്ള മഴയെ തുടർന്ന് കൊടുംതണുപ്പിലമർന്ന് കുളത്തൂപ്പുഴ. മഴയിലും തണുപ്പിലും ജനജീവിതം ദുഃസഹമായി. ജനുവരിയിൽ ഇത്തരമൊരു കാലാവസ്ഥ കണ്ട് അമ്പരക്കുകയാണു ഓരോരുത്തരും. പ്രതീഷിക്കാതെയുള്ള മഴയിൽ തുടങ്ങിവെച്ച നിർമ്മാണ ജോലികളും കൃഷികളുമെല്ലാം വെള്ളത്തിലായ അവസ്ഥയിലാണ്.
ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയ രാവിലെ 8.30 നുള്ള കൂടിയ താപനില 27.8 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞത് 21.5. 3.4 മില്ലിമീറ്റർ മഴ പെയ്തു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ പുനലൂരിൽ.
Post Your Comments