ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണവുമായി ദേവസ്വം ബോർഡ് പുറത്തിറക്കിയ സർക്കുലർ വിവാദമാകുന്നു. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, ഈ നിയമങ്ങളും നിയന്ത്രണങ്ങളും മറ്റ് മതങ്ങൾക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് ഭക്തർ ഉന്നയിക്കുന്നത്.
2021 ജനുവരി ഏഴിന് പുറപ്പെടുവിച്ച തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ പുതിയ സർക്കുലറാണ് വിവാദമാകുന്നത്. ശബ്ദമലിനീകരണം ക്ഷേത്രങ്ങളിൽ നിന്നുയരുന്ന ഉച്ചഭാഷിണികളിൽ മാത്രമാണോ ഉള്ളതെന്ന ചോദ്യവും ഉയരുന്നു. ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ഹിന്ദു ക്ഷേത്രങ്ങൾക്ക് നടപടികൾ ബാധകമാകുന്നതെങ്ങനെ?
എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ലേ എന്നാണ് വിമർശകർ ഉന്നയിക്കുന്നത്. ദേവസ്വം ബോർഡിന്റെ ഈ സർക്കുലർ സർക്കാർ താൽപ്പര്യമാണ് എന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ സർക്കാരിന്റെ നിലപടുകൾ ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രം അടിച്ചേൽപ്പിക്കുന്നു എന്ന വിമർശനവും സർക്കുലറുമായി ബന്ധപ്പെട്ട് ഉയരുന്നു.
ശബ്ദ തീവ്രത ജനവാസ മേഖലയിൽ 55 ഡെസിബെൽ വരെയേ പാടുള്ളൂ എന്ന് ഉറപ്പുവരുത്തണം, ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി അനുവദനീയമായ ശബദ്ധത്തിൽ ഉറപ്പുവരുത്തണം എന്നും സർക്കുലറിൽ നിർദ്ദേശം ഉണ്ട്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കോളാമ്പികൾ ഇളക്കി മാറ്റണം എന്നും സർക്കുലറിൽ പറയുന്നു. ഈ സർക്കുലറിൽ തുടർനടപടി സംബന്ധിച്ച് 2021 ജനുവരി പതിനഞ്ചിന് മുൻപായി റിപ്പോർട്ട് ദേവസ്വം ബോർഡ് ഓഫീസിൽ അറിയിക്കണമെന്നും ദേവസ്വം കമ്മീഷണർ നൽകിയ സർക്കുലറിൽ പറയുന്നു.
Post Your Comments