ലക്‌നൗ : സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി യോഗി സർക്കാർ . ‘ റഗുലേഷൻ ആൻറ് രജിസ്ട്രേഷൻ ഓഫ് റിലീജിയസ് പ്ലേസസ് ഓർഡിനൻസ് ‘ എന്ന പേരിൽ കൊണ്ടു വരുന്ന നിയമത്തിൽ ആരാധനാലയങ്ങളുടെ രജിസ്ട്രേഷൻ, പ്രവർത്തന രീതികൾ, സുരക്ഷ എന്നിവയ്ക്കായുള്ള പ്രത്യേക നിർദേശങ്ങളുമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആരാധനാലയങ്ങൾ നിലനിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ സഹായിക്കുന്നതുമാകും പുതിയ നിയമമെന്ന് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.
ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ എല്ലാ ആരാധനലയങ്ങൾക്കും സർക്കാർ നിർദേശിക്കുന്ന രീതിയിൽ രജിസ്റ്റർ ചെയ്ത് മാത്രമേ പ്രവർത്തിക്കാനാകൂ .ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന സംഭാവനകളെയും, മൂല്യമേറിയ വഴിപാടുകളെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഈ നിയമ പ്രകാരം സൂക്ഷിക്കും. മാത്രമല്ല, നിർദ്ദിഷ്ട നിയമത്തിൽ എല്ലാ മതസ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി പ്രത്യേക മാനദണ്ഡങ്ങളും ഉണ്ടാകും.
Post Your Comments