കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരും എന്നതിനെ കുറിച്ച് പ്രതികരണവുമായി കെ മുരളീധരന് എംപി. രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നാണ് കെ മുരളീധരന് വ്യക്തമാക്കിയിരിയ്ക്കുന്നത്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന ആള് മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരന് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരന് ചൂണ്ടിക്കാട്ടുന്നു. വടകരയ്ക്ക് പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പരിഗണ കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിയെന്ന ചുമതല നിര്‍വ്വഹിക്കലാണ് പ്രധാനമെന്നും കെ മുരളീധരന് പറഞ്ഞു.
ക്രിസ്ത്യന്‍ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവര്‍ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിയ്ക്കണം. വെല്‍ഫെയര്‍ ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments