പാങ്ങോട്: റോഡരികിൽനിന്ന കുതിര ടിപ്പറിടിച്ചു ചത്ത നിലയിൽ. കുമ്മിൾ സ്വദേശി ഷംനാദിന്റെ കുതിരയാണ് ചത്തത്. ഇന്നലെ രാവിലെ 8.30ന് കുമ്മിൾ ജംക്ഷനു സമീപത്തുവെച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുതിര അപ്പോൾ തന്നെ മരിക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ വിലയുള്ളതാണ് കുതിര. ലോറിയുടെ മുൻഭാഗവും ഗ്ലാസും തകർന്നിട്ടുണ്ട്. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു.
Post Your Comments