NattuvarthaKerala

മൈലിക്കൽ പൊതുശ്മശാനം കാടുകയറിയ നിലയിൽ

വൈദ്യുതിശ്മശാനം സ്ഥാപിക്കുമെന്ന തിരൂരങ്ങാടി നഗരസഭയുടെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല

തിരൂരങ്ങാടി : നഗരസഭയിലെ പന്താരങ്ങാടി മൈലിക്കൽ പൊതുശ്മശാനം കാടു കയറി നശിക്കുന്നു. ഇവിടെ വൈദ്യുതിശ്മശാനം സ്ഥാപിക്കുമെന്ന തിരൂരങ്ങാടി നഗരസഭയുടെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല.  14.50 സെന്റ് സ്ഥലത്താണ് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ശ്മശാനം സ്ഥിതിചെയ്യുന്നത്.

സ്വന്തമായി ഭൂമിയില്ലാത്തവർ, വാടകക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്നവർ, കുടുംബശ്മശാനം ഇല്ലാത്തവർ, സമുദായ ശ്മശാനം ഇല്ലാത്തവർ തുടങ്ങിയവരാണ് നഗരസഭയിലെ പൊതുശ്മശാനത്തെ ആശ്രയിക്കുന്നത്.

shortlink

Post Your Comments


Back to top button