Latest NewsNewsIndia

ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന നായ; വൈറൽ വീഡിയോ

ക്ഷേത്രത്തിൽ എത്തുന്ന ഭക്തരെ ‘അനുഗ്രഹിച്ച്’ നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെ കൗതുക രംഗങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ‘അനുഗ്രഹം’ നൽകുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ ഉള്ളത്. ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്നവരുടെ തലയിൽ കൈ വെച്ച് നായ അനുഗ്രഹിക്കുന്നതും ചിലർക്ക് ഷേക്ക് ഹാൻഡ് നൽകുന്നതും വീഡിയോയിൽ കാണാം.

https://www.facebook.com/arunlimadia/posts/3895204597180839

ക്ഷേത്ര നടയ്ക്കലാണ് നായ ഇരിക്കുന്നത്. ദർശനത്തിനെത്തിയവർ തന്നെയാണ് ഇതിന്റെ വീഡിയോ എടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുൻവശത്ത് ഒരു കല്ല് കൊണ്ടുള്ള ഇട ഭിത്തിയിലണ് നായ ഇരിക്കുന്നത്. ഇവിടെ വരുന്ന ഭക്തരുടെ കയ്യിലും തലയിലും കാൽ വച്ച് നായ അനുഗ്രഹിക്കും.

ക്ഷേത്രത്തിലെത്തുന്ന ആളുകളെ അഭിവാദ്യം ചെയ്യാൻ നായ എല്ലാ ദിവസവും ഇതേ സ്ഥലത്ത് എത്തുമെന്നാണ് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടന അറിയിച്ചത്. അമ്പല പ്രദേശത്ത് നിന്നുള്ള ഒരു തെരുവ് നായയാണിതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button