Latest NewsIndiaNews

‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്’; എന്തടിസ്ഥാനിലുള്ള പ്രചരണമെന്ന് അമേരിക്കന്‍ ഗവേഷക

റോമീല ഥാപ്പറും ഹര്‍ബന്‍സ് മുഖിയയും തങ്ങളുടെ വായനക്കാരോടും വിദ്യാര്‍ഥികളോടും ഇരട്ട കള്ളത്തരമാണ് കാട്ടിയത് എന്നത് പകല്‍ പോലെ വ്യക്തമാണ്.

‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്’ എന്ന ഒരു പ്രചരണം നിരന്തരം കേള്‍ക്കാനിടയായപ്പോള്‍ അതിന്റെ യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് അമേരിക്കന്‍ ഗവേഷക റോസ്സര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഈ പ്രചരണം ആദ്യമായി അഴിച്ചു വിട്ട അതേ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരെ തന്നെ അവര്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഇത് പ്രചരിപ്പിച്ച ഒരൊറ്റ ചരിത്രകാരനും ആധികാരികമായ ഒരു ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറാനും, രക്ഷപ്പെടാനും ശ്രമിക്കുന്നതാണ് അവര്‍ കണ്ടത്. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തില്‍ അത് പ്രചരിപ്പിച്ച ചരിത്രകാരന്മാര്‍ തന്നെ ഇങ്ങനെ ഉരുണ്ടു കളിയ്ക്കുന്നത് കണ്ട് അവര്‍ക്ക് ഞെട്ടലാണ് ഉണ്ടായത്. ഒടുവില്‍ റോസ്സര്‍ ഇങ്ങനെ എഴുതി.

‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട് എന്നത് ഒരു അംഗീകൃത വസ്തുതയാണെന്ന മട്ടിലുള്ള ഹിന്ദു വിരുദ്ധ എഴുത്തുകാരുടെ വാക്കുകള്‍ കഴിഞ്ഞ പത്തു വര്‍ഷമായി കേട്ടു കേട്ട്, ഏതെങ്കിലും ഗവേഷണ പ്രബന്ധങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ആധികാരിക കണ്ടെത്തലായിരിക്കും അതെന്ന് ഒരു ഗവേഷക എന്ന നിലയില്‍ ഞാനും വിശ്വസിച്ചിരുന്നു. ഒരിക്കലും അതിനെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഞാന്‍ കണ്ടിട്ടില്ലെങ്കില്‍ പോലും. ദി ഹിന്ദുസ്ഥാന്‍ ടൈംസില്‍ ( 2000 , മാര്‍ച്ച്‌ 19 ) എഴുതിയ ഒരു ലേഖനത്തില്‍ ഹിന്ദുക്കള്‍ തകര്‍ത്ത ക്ഷേത്രങ്ങളെ കുറിച്ച്‌ പരാമര്‍ശിച്ച പ്രൊഫസര്‍ ഹര്‍ബന്‍സ് മുഖിയയെ നേരിട്ടു കണ്ടു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പക്കല്‍ എന്തൊക്കെ തെളിവുകളാണ് ഉള്ളതെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് റോമില ഥാപ്പര്‍ കൊടുത്ത ചില വിവരങ്ങള്‍ക്കനുസരിച്ചാണ് ആ ലേഖനം തയാറാക്കിയത് എന്നാണ്. തന്റെ കയ്യിലുള്ള ചില ഫയലുകളില്‍ ഇതിനുള്ള ചില തെളിവുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ഫയലുകള്‍ കാണിച്ചില്ല. പൊടിപിടിച്ച്‌ നഷ്ടപ്പെട്ട് പോയിരിയ്ക്കാം എന്ന് ഞാന്‍ സംശയിച്ചു.

അദ്ദേഹം ഈ വിഷയം വളരെ വര്‍ഷങ്ങളായി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, മദ്ധ്യകാല ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച്‌ അദ്ദേഹം വളരെ എഴുതിയിട്ടുണ്ടെങ്കിലും, ഇതുവരേയും ഇവയൊന്നും ഒരു ഗവേഷണ പ്രബന്ധത്തിന്റെ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതൊരിക്കലും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. കുറച്ചു ദിവസത്തിന് ശേഷം ഞാന്‍ പ്രൊഫസര്‍ റോമില ഥാപ്പറെ കണ്ടു. ഈ വിഷയത്തെ – ഹിന്ദു രാജാക്കന്മാര്‍ തങ്ങളുടെ അയല്‍ രാജ്യങ്ങളിലെ ക്ഷേത്രങ്ങള്‍ നിരന്തരം തകര്‍ത്തിരുന്നു എന്ന വാദത്തെ – പിന്തുണയ്ക്കുന്ന ചില തെളിവുകള്‍ താങ്കളുടെ പക്കല്‍ ഉണ്ടെന്ന് പ്രൊഫസര്‍ മുഖിയ പറഞ്ഞു എന്ന് ഞാന്‍ അവരോട് സൂചിപ്പിച്ചു. അവര്‍ പറഞ്ഞത് അങ്ങനെ അവര്‍ എഴുതിയിട്ടില്ല എന്നാണ്. എന്നാല്‍, അമേരിക്കന്‍ ഗവേഷകനായ റിച്ചാര്‍ഡ് എല്‍ട്ടന്‍ തന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ ഈ വിഷയത്തെ കുറിച്ച്‌ എന്തോ എഴുതിയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.

തങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഒരു ഉളുപ്പുമില്ലാതെ മറ്റാരുടെയെങ്കിലും മേല്‍ വച്ചു കെട്ടുന്നതിന്റെ ഏറ്റവും സുന്ദരമായ ഉദാഹരണമായിരുന്നു അത്. ഇതേ റോമില ഥാപ്പര്‍ എത്രയോ മുമ്ബ് 1969 ല്‍ തന്റെ കൈയ്യില്‍ തെളിവിന്റെ ഒരംശം പോലുമില്ലാതെ ഇതേ കുറിച്ച്‌ ഉറച്ച ബോദ്ധ്യമുള്ളതു പോലെ എഴുതിയിട്ടുണ്ട് ‘ഒരുവന്‍ ഹിന്ദു രാജാക്കന്മാരുടെ പാരമ്ബര്യത്തിനു നേരെ ശ്രദ്ധതിരിയ്ക്കുകയും അവര്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചവരോ വിഗ്രഹ് ഭഞ്ചകരോ ആയിരുന്നോ എന്നന്വേഷിയ്ക്കുകയും ചെയ്യുമ്ബോള്‍ വേറെ കാരണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞേക്കും’

ഇതില്‍ കൊടുക്കുന്ന ദുസ്സൂചന നോക്കൂ. അതായത് ഹിന്ദു രാജാക്കന്മാര്‍ക്ക് ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്ന ഒരു പാരമ്പര്യം ഉണ്ടെന്ന ഉറച്ചബോദ്ധ്യം തനിക്ക് ഉള്ളതുപോലെ ഇവര്‍ എഴുതുന്നു. അതിന്റെ കാരണങ്ങളെ കുറിച്ചു മാത്രമേ ഇനി അറിയേണ്ടതുള്ളൂ എന്നാണ് സൂചന ! എന്നാല്‍ നീണ്ട അമ്ബത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും റോമിലാ ഥാപ്പറുടെ കൈവശം ഇതിന് ഉപോദ്ബലകമായി എന്തെങ്കിലും തെളിവുകളോ രേഖകളോ ഇല്ല താനും. അന്നത്തെ പോലെ തന്നെ ഇന്നും ഈ പ്രചരണത്തിന് ഒരേയൊരു അടിസ്ഥാനം, ഇതൊരു തര്‍ക്ക രഹിതമായ, പരക്കെ അംഗീകരിയ്ക്കപ്പെട്ട വസ്തുതയാണ് എന്ന മട്ടില്‍ പറഞ്ഞു പോകലാണ്. സാധാരണവായനക്കാര്‍ അത് എളുപ്പത്തില്‍ വിശ്വസിക്കും.

ഇത്തരം പ്രഗത്ഭരായ പ്രൊഫസര്‍മാര്‍ അക്കാദമിക സമൂഹത്തെയും, മുഴുവന്‍ രാജ്യത്തെ തന്നെയും അര നൂറ്റാണ്ടിലേറെക്കാലം ഇങ്ങനെ വിഡ്ഢികള്‍ ആക്കിയിരുന്നു എന്ന കാര്യം ഭാവന ചെയ്യാന്‍ കഴിയുമോ ? ‘ഹിന്ദു രാജാക്കന്മാരും ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു’ എന്ന തിയറിയില്‍ അമ്ബതുവര്‍ഷം മുമ്ബു തന്നെ അവര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു എന്നു മാത്രവുമല്ല, എണ്ണമില്ലാത്തത്ര തവണ അവരത് ആവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ ആരെങ്കിലും ഇതിന് തെളിവ് ചോദിച്ചാല്‍ ആരും കേട്ടിട്ടില്ലാത്ത ഒരു ചരിത്രകാരന്റെയോ പണ്ഡിതന്റേയോ പേര് പറഞ്ഞ് ഒഴിയുകയാണ് ഈ പ്രൊഫസര്‍മാര്‍ ചെയ്യുക.

റോമീല ഥാപ്പറും ഹര്‍ബന്‍സ് മുഖിയയും തങ്ങളുടെ വായനക്കാരോടും വിദ്യാര്‍ഥികളോടും ഇരട്ട കള്ളത്തരമാണ് കാട്ടിയത് എന്നത് പകല്‍ പോലെ വ്യക്തമാണ്. ആദ്യമായി സോമനാഥ് ക്ഷേത്രം തകര്‍ത്ത മഹ്മൂദ് ഗസ്‌നിയുടെ ക്രൂര ചെയ്തികളെ മറച്ചു പിടിയ്ക്കാനായി, റോമീല ഥാപ്പര്‍ ‘ഹിന്ദു രാജാക്കന്മാരുടെ ക്ഷേത്ര ധ്വംസന പാരമ്ബര്യം’ എന്ന ഒരു കള്ളക്കഥ തന്നെ പ്രചരിപ്പിച്ചു. ഇക്കാര്യത്തില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നതു മുഴുവനും അടിസ്ഥാന രഹിതമാണ്. അല്ലായിരുന്നെങ്കില്‍ വീറോടെ അവര്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ഈ കഥയ്ക്ക് ഉപോദ്ബലകമായ ഒരു പഴയ റഫറന്‍സ് വൈ സീ റോസ്സറിന് അവര്‍ കൊടുക്കുമായിരുന്നു. എന്തുകൊണ്ടാണ് വളരെ അടുത്ത കാലത്തായി ഒരു അമേരിക്കക്കാരന്‍ എഴുതിയ വെറുമൊരു ലേഖനത്തെ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത് ? എന്തായിരുന്നു ഈ വിഷയത്തില്‍ റോമീലയുടെ സ്വന്തം പഠനം ? എങ്ങനെയാണ് ഇത്രയും ദൂരവ്യാപകമായ നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത് ? ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഒന്നിനും ഉത്തരമില്ല. കാരണം ഈ വിദഗ്ധര്‍ ഈ നിഗമനത്തില്‍ എത്തുന്നതിനു മുമ്ബ് ആവശ്യമായ പഠനം ഒരിയ്ക്കലും നടത്തിയിട്ടില്ല. ഇന്ത്യാ ചരിത്രത്തിലെ ഇസ്ലാമിക ക്രൂരതകളെ വെളുപ്പിച്ചെടുക്കാന്‍ ആവശ്യമായ നിഗമനങ്ങള്‍ ഉല്പാദിപ്പിക്കുക മാത്രമായിരുന്നു അവര്‍ ചെയ്തത്.

ഈ രണ്ടു പ്രൊഫസര്‍മാരും ഇത്ര വര്‍ഷങ്ങളായിട്ടും ഈ വൃത്തി കേടിനെ തിരുത്തിയില്ല എന്നതാണ് ഈ വിഷയത്തിലെ അവരുടെ രണ്ടാമത്തെ കള്ളത്തരം. അവരുടെ പേരുകളുടെ ആധികാരികതയേയും പ്രശസ്തിയേയും അടിസ്ഥാനമാക്കിക്കൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഇത്രകാലവും ഈ കള്ളം പ്രചരിപ്പിക്കുകയായിരുന്നു എന്ന് അവര്‍ക്ക് അറിയാമായിരുന്നു. വേറെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ കള്ളം പ്രചരിപ്പിച്ച എല്ലാ ആക്ടീവിസ്റ്റുകളും, വിദ്യാര്‍ഥികളും, ലക്ചര്‍മാരും, പ്രഭാഷകരും അങ്ങനെ ചെയ്തിരുന്നത് ഇക്കാര്യം എഴുതിയിരിയ്ക്കുന്നത് റോമീല ഥാപ്പറും ഹര്‍ബന്‍സ് മുഖിയയും ആണ് എന്ന ഒരൊറ്റ ഉറപ്പിലായിരുന്നു. അങ്ങനെ അവര്‍ക്കും എളുപ്പം സ്വാധീനിക്കപ്പെടാവുന്ന ഒരു വലിയ ബൌദ്ധിക സമൂഹത്തിനും അത് ഒരു ‘വസ്തുത’ ആയി മാറി. എന്നാല്‍ ഇതിന്റെ സത്യമെന്തെന്നാല്‍ പ്രൊഫ. ഥാപ്പറോ, പ്രൊഫ. മുഖിയയോ പുസ്തകം പോയിട്ട് ഒരൊറ്റ ഒരു ലേഖനം പോലും നാളിതുവരെ ഈ വിഷയത്തില്‍ എഴുതിയിട്ടില്ല എന്നതാണ്.

 

shortlink

Post Your Comments


Back to top button