മാട്ടൂൽ : കടലേറ്റ ഭീഷണിയിൽ മാട്ടൂൽ കക്കാടൻ ചാൽ. നൂറ് മീറ്ററിലധികം സ്ഥലത്ത് ഇവിടെ കടൽഭിത്തിയില്ല. കടലേറ്റം രൂക്ഷമാകുമ്പോൾ കടൽവെള്ളം കയറി ഈ ഭാഗത്ത് നാശനഷ്ടം ഉണ്ടാകുന്നതായി പ്രദേശവാസികൾ പറയുന്നു.ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തര നടപടി കൈക്കൊള്ളുമെന്ന് പറയുന്നതല്ലാതെ കൃത്യമായ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കടൽഭിത്തിയില്ലാത്തതിനാൽ മണ്ണുമാന്തിയന്ത്രവും ടിപ്പറും കടലോരത്തുവരെ എത്തിച്ച് ഇവിടെനിന്ന് വലിയ തോതിൽ മണൽക്കടത്തും നടക്കുന്നുണ്ട്.ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഇവിടെ കടൽഭിത്തി സ്ഥാപിക്കുകയും വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കുകയും വേണമെന്നതാണ് ആവശ്യം.
Post Your Comments