Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പീഡിപ്പിക്കാൻ വേണ്ടി സ്ഥിരമായി പെൺകുട്ടികളെ ദത്തെടുത്തിരുന്നു, വിമുക്ത ഭടനാണെന്ന് കെട്ടുകഥ; സർക്കാർ പദ്ധതിയിൽ പാളിച്ച

ശുശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളർത്താൻ നൽകുന്ന സർക്കാർ പദ്ധതി

കണ്ണൂരിൽ ദത്തെടുത്ത 14കാരിയെ പീഡിപ്പിച്ച സി ജി ശശികുമാറിനെതിരെ കൂടുതൽ റിപ്പോർട്ടുകൾ. ശശികുമാർ ഒരു ബാലപീഡകനായിരുന്നുവെന്ന് വ്യക്തമാവുകയാണ്. സമാനമായ രീതിയിൽ ഇയാൾ മുൻപും പെൺകുട്ടികളെ ദത്തെടുത്ത് പീഡിപ്പിച്ചിരുന്നു. 2012 മുതൽ ഇയാൾ പെൺകുട്ടികളെ ദത്തെടുത്ത് പീഡിപ്പിച്ച് വരികയായിരുന്നു. കണ്ണൂരിലെ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സംഭവത്തിൽ മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണങ്ങളുണ്ട്. വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചയാൾക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാല്കാരിയെ കൈമാറിയത്.

Also Read: സൗദിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിദേശിക്ക് വധശിക്ഷ

നേരത്തെ ഇയാൾ രണ്ട് വിവാഹം ചെയ്തതും അതിൽ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സി ജി ശശികുമാർ കൂത്തുപറമ്പിൽ താമസിച്ചിരുന്നത്. 2017 ൽ കുട്ടിയെ ഇയാൾ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വർഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ശിശുക്ഷേമ സമിതി അറിയുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യ പിടിയിലായി. മാതാപിതാക്കൾ മരിച്ച 14 വയസുള്ള പെൺകുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും 2016 ലാണ് പ്രതി വളർത്താൻ കൊണ്ടുപോകുന്നത്. കഴിഞ്ഞ മാസമാണ് പീഡനവിവരം ഏവരും അറിയുന്നത്. മൂന്ന് വർഷം പ്രതിയുടെ വീട്ടിൽ കഴിഞ്ഞ കുട്ടി 2017 ൽ ഗർഭിണി ആയിരുന്നു. പ്രതി ആരുമറിയാതെ ഗർഭം അലസിപ്പിച്ചു. വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്.

Also Read: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ് ; ലക്ഷങ്ങള്‍ കണ്ടെടുത്തു

ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളർത്താൻ നൽകുന്ന സർക്കാർ പദ്ധതി. ഇങ്ങനെ നൽകുമ്പോൾ കുട്ടിയെ വളർത്താൻ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തണം. ഈ കുട്ടിയെ നൽകുമ്പോൾ കാര്യക്ഷമമായ അന്വേഷണങ്ങളൊന്നും നടന്നില്ല എന്നതും ശിശുക്ഷേമ സമിതിക്കെതിരെ ആരോപണം ഉയരുന്നുണ്ട്.

2012 -14 കാലയളവിൽ എറണാകുളത്ത് നിന്നും കോഴിക്കോട്ട് നിന്നും സമാനമായി രണ്ട് പെൺ കുട്ടികളെ സ്വീകരിച്ചിരുന്ന കാര്യവും കണ്ണൂരിലെ ശിശുക്ഷേമ സമിതിക്ക് അറിയില്ല. 2017ൽ ഈ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷവും മറ്റൊരു പെൺകുട്ടിയെ പോറ്റിവളർത്താൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയിരുന്നു എന്നതും ചേർത്ത് വായിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button