റിയാദ്: സൗദിയില്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിദേശിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു. ഛാഡ് പൗരന്‍ ആദം സൈന്‍ ഈസയെയാണു ജിദ്ദയില്‍ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. പീഡനക്കേസുകള്‍ക്ക് പുറമെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുകള്‍ മോഷ്ടിക്കുകയും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തത് ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്.
പിടികൂടിയ പ്രതി വിവിധ കേസുകളില്‍ കുറ്റം സമ്മതിക്കുകയും കേസുകള്‍ തെളിയുകയും ചെയ്‌തതോടെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് വധശിക്ഷാ വിധിയെ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ റോയല്‍ കോര്‍ട്ട് ഉത്തരവിട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ വധ ശിക്ഷ നൽകിയത്.
Post Your Comments