KeralaLatest NewsNews

പിണറായി വിജയന് ആശ്വാസം; ഉടൻ പിടി വീഴില്ല

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സോളിസ്റ്റർ ജനറൽ തുഷാർ മേത്തക്ക് എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് കേസ് മാറ്റി വെച്ചത്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ എസ് എൻ സി ലാവ് ലിൻ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സുപ്രിം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി വാദം കേൾക്കുന്നത് മാറ്റിവെച്ചു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 23ലേക്ക് മാറ്റിയത്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സോളിസ്റ്റർ ജനറൽ തുഷാർ മേത്തക്ക് എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് കേസ് മാറ്റി വെച്ചത്.

Also related: രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുമെന്ന് അറിയിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം

2017 ലാണ് ലാവ് ലിൻ കേസ് സുപ്രിം കോടതിയുടെ പരിഗണയിൽ എത്തുന്നത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 20 ലേറെ തവണ മാറ്റിവെക്കുകയല്ലാതെ കേസിൽ കാര്യമായ പുരോഗതി ഒന്നും ഇത് വരെ സംഭവിച്ചിട്ടില്ല.

Also reated: വാളയാർ:ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് നിയമസഭയിൽ,പോലിസും പ്രോസിക്യൂഷനും ചേർന്ന് കേസ് അട്ടിമറിച്ചു

കേസിൽ പിണറായി വിജയൻ ,ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിൻ്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെയുള്ള ഹർജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button