
കാസര്‍കോട് : ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയര്‍ന്നതിനെ തുടര്‍ന്ന് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എംസി കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം കേസില്‍ ജാമ്യം തേടി എം സി കമറുദ്ദീന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
അറസ്റ്റിലായ ആദ്യ മൂന്ന് കേസുകളില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് കമറുദ്ദീന് തീരുമാനിച്ചത്. കേസുകളുടെ എണ്ണം കൂടുകയും കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമറുദ്ദീന് ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കുന്നത്.
Post Your Comments