ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം 17,817 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 2,14,507 പേരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,29,111 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തി നിരക്ക് 96.51 ശതമാനമെണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു.
പുതുതായി 15,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,04,95,147 ആയിരിക്കുകയാണ്. ഇന്നലെ മാത്രം 202 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,51,529 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 12 വരെ രാജ്യത്ത് 18,34,89,114 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 8,36,227 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
Post Your Comments