കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ മന്ത്രി എ കെ ബാലന് നൽകിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു പുറത്തുവിട്ടത്. ഇതോടെ, കമലിനെതിരെ ‘ഷെയിം ഓൺ യു കമൽ’ എന്ന ക്യാമ്പെയിനും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, വിഷയം കൂടുതൽ വിവാദത്തിലേക്ക് നീങ്ങുന്നു.
Also Read: റിമാന്‍ഡ് പ്രതി ജയിലിൽ തൂങ്ങിമരിച്ച കേസ്; ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മന്ത്രിക്ക് കത്തയച്ചത് സെക്രട്ടറി അറിയാതെയാണെന്ന് റിപ്പോർട്ടുകൾ. നാല് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന തീരുമാനം സെക്രട്ടറി എതിർത്തു. സെക്രട്ടറിയുടെ എതിർപ്പിനെത്തുടർന്നാണ് ആവശ്യം സർക്കാർ തള്ളിയത്.
കമലിനെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. ചലച്ചിത്ര അക്കാദമിയിലെ നിയമനങ്ങൾ പുനപരിശോധിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ കോലവും പ്രവർത്തകർ കത്തിച്ചു.
Post Your Comments