
ബേപ്പൂർ : നോർത്ത് ബേപ്പൂരിലെ വെളിച്ചെണ്ണമിൽ കത്തി നശിച്ചു. നോർത്ത് ബേപ്പൂരിലെ കക്കാടത്ത് പാലാട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കൊപ്ര സംസ്കരിക്കുന്ന അനിത ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
30 ക്വിന്റൽ കൊപ്ര കത്തിനശിച്ചതായി അധികൃതർ പറഞ്ഞു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഡ്രയർ കത്തിയതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
Post Your Comments