Latest NewsIndiaNews

മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കോവാക്‌സിന്‍ ഉപയോ​ഗിക്കരുത്, ജനങ്ങൾ ഗിനി പന്നികളല്ല;വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള കോവാക്‌സിന്‍ ഉപയോഗത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി. വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് ഏത് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി മനീഷ് തിവാരി രംഗത്തെത്തിയത്. ഇന്ത്യക്കാര്‍ ഗിനി പന്നികളെല്ലെന്നും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ വിതരണം ചെയ്യരുതെന്നും മനീഷ് തിവാരി പറഞ്ഞു.

ഇപ്പോള്‍ കോവാക്‌സിന്‍ വിതരണം ചെയ്യാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണം. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി, വാക്‌സിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കപ്പെട്ടതിനു ശേഷം മാത്രം വാക്‌സിന്‍ വിതരണം നടത്തണം. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവാക്‌സിന്‍ കുത്തിവെക്കുന്നത് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാക്കി മാറ്റാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനുമാണ് ഇന്ത്യയില്‍  അടിന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button