
കടയ്ക്കൽ : മാർക്കറ്റ് ജങ്‌ഷനു സമീപം പുതൂക്കോണം സുധാഭവനിൽ സുധാകരന്റെ വീടിനു തീപിടിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാവിലെ 10.30-നായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്.
ഓടുമേഞ്ഞ വീടിന്റെ അടുക്കളയിൽ അടുപ്പിന് മുകളിൽ ഉണക്കാനിട്ടിരുന്ന റബ്ബർ ഷീറ്റിനാണ് ആദ്യം തീപിടിച്ചത്. അടുക്കള പൂർണമായും സമീപത്തെ മുറി ഭാഗികമായും കത്തിനശിച്ചു.
Post Your Comments