ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി പത്തൊൻപത് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19,68,425 പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു. അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസിൽ രണ്ട് കോടി മുപ്പത്തി മൂന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3.89 ലക്ഷം പേർ മരിച്ചു. ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ 1,04,95,816 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 15,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 2,11,452 പേരാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേർ മരിച്ചു.1,01,28,457 പേർ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് എൺപത്തിയൊന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,04,726 പേർ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.
Post Your Comments