Latest NewsNewsIndia

ചാണക പെയിൻ്റ് പുറത്തിറക്കി കേന്ദ്ര സർക്കാർ, ആദ്യം ഉപയോഗിക്കുക സർക്കാരോഫീസുകളിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും പെയിൻ്റ് പുറത്തിറക്കിക്കൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു

ന്യൂഡൽഹി : പായലിനെയും പൂപ്പലിനേയും പ്രതിരോധിക്കുന്ന പെയിൻ്റ് ചാണകത്തിൽ നിന്നും നിർമ്മിച്ച് കേന്ദ്ര സർക്കാർ. പൂർണ്ണമായും തദ്ദേശിയമായി നിർമ്മിച്ചിരിക്കുന്ന ചാണകപെയിൻ്റ് പുറത്തിറത്തിയിരിക്കുന്നത് കേന്ദ്ര സർക്കാറിന് കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീനാണ്. ഖാദി പ്രാകൃതിക് പെയിന്റ് എന്ന പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ചാണകം അടിസ്ഥാനമാക്കിയ പെയിന്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഫംഗസിനേയും ബാക്ടീരിയയേയും പ്രതിരോധിക്കാൻ കഴിയുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.

Also related: ഡൽഹിയിൽ ഹോ​ട്ട​ലു​ക​ളി​ൽ കോ​ഴി ഇ​റ​ച്ചി വിഭ​വ​ങ്ങ​ൾ നി​രോ​ധി​ച്ചു

തദ്ദേശീയമായ കണ്ടുപിടിത്തങ്ങൾ ശക്തിപ്പെടുത്താനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ചാണകപെയിന്റ് പുറത്തിറക്കുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി. പ്രധാന്മന്ത്രി ആവാസ് യോജന വഴി നിർമ്മിക്കുന്ന വീടുകൾക്കും സർക്കാർ കെട്ടിടങ്ങൾക്കും ഈ പെയിന്റ് ഉപയോഗിക്കാനുള്ള നടപടികൾ ഉണ്ടാകും. ആറായിരം കോടി രൂപയുടെ മാർക്കറ്റ് ഷെയർ നേടാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെയിന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുമെന്നും വേണ്ട രീതിയിലുള്ള പരസ്യങ്ങൾ നൽകുമെന്നും ഗഡ്കരി പറഞ്ഞു

Also related: ക​ര്‍​ഷ​കരുടെ ട്രാ​ക്ട​ര്‍ റാ​ലിയിൽ മോ​ദി സ​ര്‍​ക്കാ​ര്‍ ല​ജ്ജി​ക്കു​ന്നത് എന്തിനാണ്; വി​മ​ര്‍​ശിച്ച് രാഹുല്‍ ഗാന്ധി

ചാണക പെയിന്റിന് അസഹ്യമായ മണമില്ലെന്ന് മാത്രമല്ല ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുമുണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ പെയിന്റുകളേക്കാൾ പകുതി വിലമാത്രമേ ചാണകപെയിൻ്റിനുള്ളു. ഡിസ്റ്റമ്പറിന് ഒരു ലിറ്ററിന് 120 രൂപ മാത്രം. ഒരു ലിറ്റർ എമൽഷന് 225 രൂപയും.വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന പെയിന്റ് നാലു മണിക്കൂർ കൊണ്ട് ഉണങ്ങും. വെള്ള നിറത്തിലുള്ള പെയിന്റിൽ വേണ്ട നിറങ്ങൾ ചേർത്ത് വിവിധ നിറങ്ങളുള്ള പെയിന്റ് ആക്കി മാറ്റാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും പെയിൻ്റ് പുറത്തിറക്കിക്കൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

shortlink

Post Your Comments


Back to top button