ലഖ്‌നൗ: ഇന്ത്യ പൂർണ്ണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളില്‍ വിശ്വാസം ഇല്ലാത്ത മുസ്ലിംങ്ങൾ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി നേതാവ് സംഗീത സിംഗ് സോം. രാജ്യത്തെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശ്വസിക്കാത്ത മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകട്ടെയെന്നാണ് ഉത്തര്‍പ്രദേശിലെ സര്‍ദാനയില്‍ നിന്നുള്ള എംഎല്‍എയായ സംഗീത സിംഗ് സോമിൻ്റെ പ്രസ്താവന.
Also related: അധികാരത്തിലെത്തിയാൽ രാഹുൽഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി നടപ്പാക്കും; വമ്പൻ വാഗ്‌ദാനങ്ങളുമായി യുഡിഎഫ്
“ചില മുസ്ലിംങ്ങൾ നമ്മുടെ രാജ്യത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ പോലിസ് സേനയെയും പ്രധാനമന്ത്രി മോദിയെയും വിശ്വസിക്കാത്തത് ദൗർഭാഗ്യകരമാണ്. അവരുടെ ആത്മാവ് പാകിസ്താന്റേതാണ്. അവര്‍ പാകിസ്താനിലേക്ക് പോകണം, നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം ഉണ്ടാക്കരുത്”-സംഗീത സിംഗ് സോം പറഞ്ഞു.
Also related: വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല, വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
കോവിഡ് വാക്‌സിനുകളില്‍ പന്നി മാംസ്യം ഉപയോഗിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍രാജ്യത്ത് വ്യാപകമായി പരന്നിരുന്നു. എന്നാല്‍ ഇത് വെറും വ്യാജപ്രചരമാണെന്ന് അധികൃതർ തന്നെ അറിയിച്ചിരുന്നു. അതിനിടയിലാണ് ബിജെപി നേതാവിൻ്റെ പ്രസ്താവന വന്നിരിക്കുന്നത്.
Post Your Comments