ന്യൂഡൽഹി : രാജ്യത്തെ 90 ശതമാനം കര്‍ഷകരും സമരം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കര്‍ഷകരും സുപ്രീംകോടതി വിധിക്ക് ശേഷം പ്രതിഷേധം തുടരാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിക്ഷിപ്ത രാഷ്ട്രീയതാല്പര്യമുള്ളവരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് പതിക്കൽ ഇനി വേണ്ടെന്ന് ഹൈക്കോടതി
സുപ്രീംകോടതി വിധിക്കെതിരായ ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ നമ്മുടെ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും നിലവിലെ സാഹചര്യത്തില്‍ പൗരന്‍മാര്‍ നിശബ്ദത ഉപക്ഷേിച്ച് രാജ്യത്തെ രക്ഷിക്കാനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments